ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈനും ചൊവ്വാഴ്ച ഉച്ചയ്ക്ക് അമീരി ദിവാനിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും ഖത്തർ, ജോർദാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഇറാൻ്റെ നിരന്തരമായ ആക്രമണങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ജോർദാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അമീർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ......
കൊച്ചി: ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് ആദിശങ്കരാചാര്യര്‍ രചിച്ച പ്രശസ്തമായ കനകധാരാസ്തവം എന്ന ശ്ലോകം ആധാരമാക്കി, ലോകനന്മയ്ക്കും മനുഷ്യകുലത്തിന്റെ സമ്പത്സമൃദ്ധിക്കുമായി കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 17, 18, 19 തിയതികളില്‍ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ കനകധാരാ യാഗം നടത്തുമെന്ന് യാഗസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യാഗത്തിന്റെ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ......
ദോഹ:ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണം സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽ തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ ദോഹയിലെ വ്യവസായ മേഖലയിൽ (Industrial Area) പതിചതിനെ തുടർ ന്നുണ്ടായ ചെറിയ തീപിടുത്തം അണച്ചു.
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ......
ഗാസ സിറ്റി: 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഗാസയിൽ ഉടലെടുത്ത അതിരൂക്ഷമായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ നൽകുന്ന സഹായങ്ങൾ നിർണ്ണായകമാകുന്നു. ഭക്ഷണക്ഷാമം, ശുദ്ധജല ദൗർലഭ്യം, പാർപ്പിടമില്ലായ്മ എന്നിവ നേരിടുന്ന ഗാസയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമേകുന്ന വിപുലമായ പദ്ധതികളാണ് ഖത്തർ നടപ്പിലാക്കുന്നത്.
വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ തന്നെ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി അടിയന്തര ഇടപെടലുകളാണ് ഖത്തർ ഗാസ റീ കൺസ്ട്രക്ഷൻ കമ്മിറ്റി വഴി നടത്തുന്നത്.2025-ന്റെ തുടക്കം മുതൽ ഇതുവരെ 2.65 ലക്ഷത്തിലധികം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ......
ദോഹ: ഫെബ്രുവരി 28 മുതൽ ഖത്തർ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഖത്തറി സമൂഹം പ്രകടിപ്പിക്കുന്ന അചഞ്ചലമായ ഐക്യത്തെയും ദൃഢനിശ്ചയത്തെയും ശൂറ കൗൺസിൽ പ്രശംസിച്ചു. കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിൻ്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന പതിവ് പ്രതിവാര യോഗത്തിലാണ് രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്തത്.
രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഖത്തർ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന ഉയർന്ന പ്രൊഫഷണലിസത്തെ കൗൺസിൽ അഭിനന്ദിച്ചു.ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ച പ്രമേയത്തെ ശൂറ കൗൺസിൽ സ്വാഗതം ചെയ്തു.ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ആഗോള ഊർജ്ജ സുരക്ഷയെയും സപ്ലൈ ചെയിനെയും ബാധിച്ചിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. ......
ദോഹ: റമദാൻ മാസം അവസാനത്തോടടുക്കുമ്പോൾ ഖത്തറിലെ പ്രവാസികൾക്കിടയിലുള്ള പ്രധാന സംശയത്തിന് മറുപടിയുമായി പ്രമുഖ പണ്ഡിതൻ ശൈഖ് ഡോ. മുവാഫി അസാബ്.......
ദോഹ: ഈദുൽ ഫിത്തർ സമാഗതമാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഖത്തറിലെ വിപണികൾ പെരുന്നാൾ തിരക്കിലേക്ക് അമർന്നു. പുത്തൻ വസ്ത്രങ്ങൾ തുന്നുന്നതിനും അനുബന്ധ ആഭരണങ്ങൾ (Accessories) വാങ്ങുന്നതിനുമായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ കടകളിലേക്ക് ഒഴുകുന്നതോടെ വിപണിയിൽ വൻ ഉണർവാണ് പ്രകടമാകുന്നത്.
റമദാൻ്റെ തുടക്കം മുതൽ തന്നെ വ്യാപാരികൾ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ......
വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ അധികാരത്തിൽ നിന്ന് മാറണമെന്ന് അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. ......
കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപത്തു നിന്നും 5.100 kg കഞ്ചാവ് DANSAF പിടികൂടി. 1.......